ഈരാറ്റുപേട്ട .നൈനാർ മസ്ജിദ് മഹല്ല് നിർമ്മിക്കുന്ന മർകസുൽ ഹിദായ ഇസ്ലാമിക് സെൻറർ ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാ പ്രസിഡൻ്റ്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.മഹല്ല് പ്രസിഡൻറ് പി.ഇ മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു.
ഹിദായത്ത് സിബിയാൻ മദ്രസാ ,മിനി ആഡിറ്റോറിയം, മദ്രസാ അദ്ധ്യാപക ഭവൻ, പ്രാർത്ഥനാ ഹാൾ, വ്യാപാര മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ക്രമീകരിക്കും. ഈരാറ്റുപേട്ട -തൊടുപുഴ സംസ്ഥാന പാതയിൽ തോട്ടുമുക്ക് കോസ് വേ ജംഗ്ഷനിലാണ് സ്ഥാപനം നിർമ്മിക്കുന്നത്.സെക്രട്ടറി അബ്ദുൽ വഹാബ്, വി.പി.മജീദ്, കെ.എ. മാഹിൻ, താജുദ്ദീൻ, വി.റ്റി.ഹബീബ് സംസാരിച്ചു.
പ്രാദേശികം