പത്തനംതിട്ട ഇലന്തൂരിലെ നരബലി വാര്‍ത്ത അതിര്‍ത്തിയും കടന്ന് മറ്റു സംസ്ഥാനങ്ങളിലും ഭീതി വിതയ്ക്കുകയാണ്. അത് ഭീകരതയുയര്‍ത്തുന്ന ഈ വാര്‍ത്ത രാജ്യത്തെയൊന്നാകെ പിടിച്ചുകുലുക്കി കഴിഞ്ഞു.
ഇപ്പോഴിതാ മൂന്നു മാസം മുന്‍പ് തമിഴനാട്ടിലെ രാജപാളയത്തുനിന്നു കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആശങ്കള്‍ ഉയരുകയാണ്.
വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ യുവതിയുമായി മലയാളിയായ പൂജാരി കടന്നുകളഞ്ഞ സംഭവമാണ് യുവതിയുടെ ബന്ധുക്കളില്‍ ആശങ്ക ഉയര്‍ത്തുന്നത്. ഇലന്തൂരിലെ നരബലിയുടെ വാര്‍ത്ത അയല്‍നാട്ടിലും എത്തിയതോടെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ഭീതിയിലാണ്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട് പൊലീസ് കൈയൊഴിഞ്ഞതായും ഭര്‍ത്താവ് വ്യക്തമാക്കുന്നു.
മൂന്നുമാസം മുന്‍പാണ് യുവതിയെ കാണാതായത്. തെങ്കാശി രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരൈ പാണ്ഡ്യന്‍്റെ ഭാര്യ അര്‍ച്ചനാ ദേവിയെയാണ് കാണാതായത്. യുവതിയെ കൊല്ലം സ്വദേശിയായ പൂജാരി സമ്ബത്ത് കടത്തിക്കൊണ്ടു പോയെന്നാണു പാണ്ഡ്യനും ബന്ധുക്കളും പരാതി ഉന്നയിക്കുന്നത്.
അര്‍ച്ചനാ ദേവിയും സമ്ബത്തും തമ്മില്‍ ഒരു മാസത്തെ പരിചയം പോലും ഉണ്ടായിരുന്നില്ലെന്നും ഭര്‍ത്താവിന്‍്റെ വീട്ടുകാര്‍ പറയുന്നു. അത്രമാത്രം പരിചയം മാത്രമുള്ള ഒരു വ്യക്തിയോടൊപ്പമാണ് രണ്ടും ആറും വയസുള്ള കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് എംഎ ബിരുദധാരിയായ അര്‍ച്ചന കടന്നുകളഞ്ഞതെന്നുള്ളതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഇവര്‍ നാടുവിടുന്നത്. ആദ്യ തവണ ഇവര്‍ നാടുവിട്ടപ്പോള്‍ ദളവാപുരം പൊലീസ് അന്വേഷണത്തിലൂടെ ഇവരെ കണ്ടെത്തിയിരുന്നു. കണ്ടെത്തിയതിനു പിന്നാലെ പൊലീസ് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാല്‍ അതിന്‍്റെ പിറ്റേന്നുതന്നെ യുവതി വീണ്ടും സമ്ബത്തിനൊപ്പം നാടുവിട്ടു.
വീട്ടിലുണ്ടായിരുന്ന 19 പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടാണ് യുവതി അപ്പോള്‍ പോയത്. ഇതോടെ ദളവാപുരം പൊലീസ് ഈ കേസ് കെെയൊഴിയുകയായിരുന്നു എന്നാണ് പാണ്ഡ്യന്‍ പറയുന്നത്. കേരള പൊലീസില്‍ പരാതി നല്‍കുവാനാണ് അന്ന് ദളവാപുരം പൊലീസ് പാണ്ഡ്യനോട് നിര്‍ദ്ദേശിച്ചത്.
മൂന്നുമാസമായി ഭാര്യയെ കുറിച്ച് യാതൊരു അറിവുമില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. പാണ്ഡ്യന്‍ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ തുണി വ്യാപാരം നടത്തുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് തുണി കൊണ്ടു വന്ന് കേരളത്തില്‍ ഇന്‍സ്റ്റാള്‍മെന്‍്റായി വില്‍ക്കുകയാണ് പാണ്ഡ്യന്‍്റെ രീതി. റാന്നിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പാണ്ഡ്യന്‍ ഇലന്തൂര്‍ നരബലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഭയത്തിലാണ്. അച്ഛനാ ദേവിയെ കൊണ്ടുപോയ വ്യക്തി സമ്ബത്ത് എന്നാണ് പേര് പറഞ്ഞതെന്നും എന്നാല്‍ അത് യഥാര്‍ത്ഥ പേരാണോ എന്ന് അറിയില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. ഭാര്യ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയമാണെന്നും പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പാണ്ഡ്യന്‍ അര്‍ച്ചനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് അര്‍ച്ചനയെ ബിരുദാനന്തരബിരുദം വരെ പഠിപ്പിച്ചതും പാണ്ഡ്യനാണ്. ഇലന്തൂരില്‍ തമിഴ്‌നാട് സ്വദേശിനിയായ പദ്‌മവും നരബലിക്ക് ഇരയായിരുന്നു. ഈ വാര്‍ത്ത കൂടി പുറത്തുവന്നതോടെയാണ് പാണ്ഡ്യന് ഭയപ്പാട് ആരംഭിച്ചതും