പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പൂഞ്ഞാർ ഡിവിഷൻ മെമ്പറുടെ വൻ അഴിമതി

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23ൽ വനിതാ സംരംഭക ഗ്രൂപ്പിന് സബ്‌സിഡി നൽകൽ എന്ന പദ്ധതിയിൽ ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന മിനിമം ഗ്രൂപ്പിനുള്ള സംരക്ഷണത്തിന്റെ പരിരക്ഷയിൽ രണ്ട് അംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി പൂഞ്ഞാർ ഡിവിഷൻ മെമ്പർ രമാമോഹനനും,സഹോദരിപുത്രിയും കൂടി പൂഞ്ഞാർ പഞ്ചായത്ത് 7ആം വാർഡ് പുളിക്കപ്പാലത്ത് നഭസ്സ് പിക്കിൾസ്&സ്നാക്ക്‌സ് എന്ന വനിതാ സംരംഭക കടലാസ്‌ യൂണിറ്റ് ഉണ്ടാക്കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസിൽ നിന്നും സബ്‌സിഡി ഇനത്തിൽ 2,64,250/രൂപ കൈപറ്റുകയും യൂണിറ്റ് തുടങ്ങാതിരിക്കുകയും ചെയ്തതായി 2022-23 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും

അധികാരപ്പെട്ടവർക്കും ബോധ്യമായിരിക്കുന്നു.ഫുഡ് പ്രൊഡക്ട് ഗ്രൂപ്പുകൾക്ക് പരമാവധി 1,50,000/രൂപയേ സബ്‌സിഡി നൽകാവൂ എന്ന് ഗവണ്മെന്റ് മാർഗ്ഗരേഖയിലുള്ളപ്പോൾ രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യവസായ ഓഫീസിൽ നിന്നും വൻ തുക തട്ടിയതായി മനസിലാക്കുന്നു.ഇത്രെയും അഴിമതികൾ കാണിച്ച മെമ്പർക്കെതിരെ മേലധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ട ബ്ലോക്ക് പൂഞ്ഞാർ ഡിവിഷൻ മെമ്പർ അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ചെയ്തിരിക്കുകയാൽ തൽസ്ഥാനം  രാജിവെക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപെടുന്നു.പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ,വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൻമാരായ മേഴ്‌സി മാത്യു,അജിത് കുമാർ ബി,മറിയാമ്മ ഫെർണാണ്ടസ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ ജോമോൻ ഐക്കര, ജോയി സ്കറിയ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സതീഷ്കുമാർ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മജു മാത്യു പുളിക്കൽ,ബ്ലോക്ക് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ,ഓമന ഗോപാലൻ, കുഞ്ഞുമോൻ കെ കെ എന്നിവർ പങ്കെടുത്തു.