പ്രാദേശികം

മഴവില്ല് 2022ചിത്രരചനാ മത്സരത്തിന്റെ ഏരിയാതല മത്സരം അൽ മനാർ പബ്ളിക് സ്കൂളിൽ നടന്നു.

മലർവാടി ബാലസംഘവും ടീൻ ഇൻഡ്യയും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് 2022 ചിത്രരചനാ മത്സരത്തിന്റെ  ഏരിയാതല മത്സരം അൽ മനാർ പബ്ളിക് സ്കൂളിൽ  നടന്നു.വ്യത്യസ്ത സ്കൂളുകളിൽ നിന്നായി 500 ൽ അധികം കുട്ടികളാണ് പങ്കെടുത്തത്.LKG മുതൽ 10 ാം ക്ലാസ് വരെയുള്ള കുട്ടികളെ 5 കാറ്റഗറികളാക്കി തിരിച്ചായിരുന്നു മത്സരം.

ജമാഅത്തെ ഇസ് ലാമി ഈ രാറ്റുപേട്ട ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ MES കോളേജ് ലക്ചററും ASAP സ്റ്റേറ്റ് ടെയിനറും ആയ യാസിർ PA പേരന്റിംഗ് ക്ലാസ് നയിച്ചു. മലർവാടി ടീൻസ് ഇൻഡ്യ ഏരിയാ കോഡിനേറ്റർ മാരായ യാസിർ ES, ഷരീഫ് VP, ഹസീനാ ഹക്കിം എന്നിവർ നേതൃത്വം നൽകി. വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും സ്കൂൾ വഴി അവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.