ജനറൽ

മീഡിയ സുഹൃത്തുക്കൾ”; ചിത്രം പങ്കുവെച്ച് മമ്മുട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടയിൽ മാധ്യമപ്രവർത്തകരോടൊപ്പം അദ്ദേഹം എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘മാധ്യമ സുഹൃത്തുക്കൾ’ എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.