മീനച്ചിൽ ഈസ്റ്റ് അർബൻ കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സി പി എം ന്റെ രാഷ്ട്രീയ അജണ്ട യാണെന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അരോപ്പിച്ചു. കേരളത്തിലെ നിരവധി സഹകരണ സംഘങ്ങൾ തകർത്ത് സാധാരണക്കാരെ വഴയാധാരമാക്കിയ സി പി എം വളരെ നന്നായി പ്രവർത്തിക്കുകയും കേരളത്തിലെ തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തിട്ടുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിനെ കൂടി സ്വന്തമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ബി ജെ പി പ്രസ്താവിച്ചു.ബി ജെ പി മണ്ഡലം പ്രസിഡന്റ് അഡ്വ പി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ, ജില്ലാ കമ്മിറ്റി യംഗം പൂഞ്ഞാർ മാത്യു, മണ്ഡലം നേതാക്കളായ ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, ദീപ സന്തോഷ്, മഞ്ജു സജീവ്, ബിൻസ് മാളിയേക്കൽ, സാബുജി മറ്റത്തിൽ, മാനി അടിവാരം, തുടങ്ങിയവർ സംസാരിച്ചു
കോട്ടയം