കോട്ടയം

മീനച്ചിൽ ഈസ്റ്റ് ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച

പൂഞ്ഞാർ: വർഷങ്ങളായി ജനപക്ഷം പാർട്ടിയുടെ
നിയന്ത്രണത്തിലുള്ള  പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ഭരണസമിതിയിലയ്ക്കുളള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ നാല് വരെ മീനച്ചിൽ താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് പൂഞ്ഞാർ തെക്കക്കരയിലുള്ള സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ബൂത്തിലും, കാഞ്ഞിരപ്പളളി താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിലെ ബൂത്തിലും വോട്ട് ചെയ്യാം.
.വോട്ടവകാശ വിനിയോഗത്തിന് അംഗങ്ങൾ ബാങ്കിൽ നിന്നും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സഹകര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുളള തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും കൂടി കൈയ്യിൽ കരുതേണ്ടതാണ്