പ്രാദേശികം

എംഇഎസ് കോളേജിൽ ഈദ് ഫെസ്റ്റിനോട് അനുബന്ധിച്ച് വുമൺസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:എംഇഎസ് കോളേജിൽ ഈദ് ഫെസ്റ്റിനോട് അനുബന്ധിച്ച് വുമൺസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു. രണ്ട് കാറ്റഗറുകളിലായി സംഘടിപ്പിച്ച മത്സരം നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിലിണ് നടന്നത്.  15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർ ജൂനിയർ കാറ്റഗറിയിലും 25 മുതൽ 50 വയസ്സ് വരെയുള്ളവർ സീനിയർ കാറ്റഗറിയിലും മത്സരിച്ചു. 40 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു

സീനിയർ വിഭാഗത്തിൽ ഫർസാന - ഫാത്തിമ ബി.എ ടീം ഒന്നാം സ്ഥാനവും അസ്മിൻ ഫാത്തിമ - ആലിയ വി ഹാരിസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
ജൂനിയർ വിഭാഗത്തിൽ രിഫാന റഷീദ് -ഫെബിൻ ഫാത്തിമ ടീം ഒന്നാം സ്ഥാനവും അമീന ഷിനാജ് - ആലിയ സുനീർ ടീം രണ്ടാം സ്ഥാനവും നേടി. 
എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദ് സമ്മാനവിതരണം നിർവഹിച്ചു. വുമൺസ് ഫോറം കൺവീനർ തസ്നി നൗഷാദ്, ഷെഫ്ന സക്കീർ, മുതാസ് കബീർ, ഹൈമ കബീർ, ഐഷ ബഷീർ, അൻസിയ മുഹമ്മദ്, ബീമ കെ.എൻ, സുനൈന, കോളേജ് പബ്ലിക് റിലേഷൻസ് ഓഫീസർ ഷെബീബ് ഖാൻ എന്നിവർ നേതൃത്വം നൽകി.