പ്രാദേശികം

ലോകവയോജനദിനത്തിൽ എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ കരുണ അഭയകേന്ദ്രത്തിൽ

 

ഈരാറ്റുപേട്ട. എം ഇഎസ് കോളജ് എൻഎസ്എസ് വാളണ്ടിയർമാർ ഈ ദിവസം സാർത്ഥകമാക്കിയത് കരുണ അഭയകേന്ദ്രത്തിലെ വൃദ്ധരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് . അവരോടോപ്പംഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞുംവിദ്യാർത്ഥികൾ സമയം ചെലവഴിച്ചു . അഗതികളുടെ ഏകാന്തതക്ക് ഒരു ദിവസത്തേക്കെങ്കിലും വിദ്യാർത്ഥികൾ ആശ്വാസമായി  . നോക്കാളില്ലാതെ 
പ്രായമാകുമ്പോൾ വുദ്ധർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ ആഴം വിദ്യാർത്ഥികൾ നേരിട്ടറിഞ്ഞു  .

തങ്ങളുടെ സ്വന്തക്കാരോബന്ധുക്കളോഅല്ലാതിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരെ പൊന്നുപോലെ നോക്കുന്ന കരുണ പ്രവർത്തകരുടെ ത്യാഗം വിദ്യാർത്ഥികൾക്ക് മാതൃകയായി  . ഒരവധിദിവസം മഹത്തായകാര്യത്തിനായി ചെലവഴിച്ചതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്  . എൻഎസ് എസ് പ്രോഗ്രാംഓഫീസർമാരായ മുംതാസ് കബീർ  , ഹൈമഎന്നിവർ നേതൃത്വം നൽകി