മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത്സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ആരംഭിച്ചു. 20/10/23 ന് രാവിലെ 9.00മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജിജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 22 കോളജുകൾ ഇതിൽ പങ്കെടുക്കുന്നു.എം ഇ എസ് കോളജ് ഗ്രൗണ്ട് ,നടക്കൽ സ്പോർട്ടിഗോ സ്പോർട്ട്സ് സിറ്റി എന്നിവിടങ്ങളിലാണ് മത്സരം നടന്നു വരുന്നത് . മത്സരങ്ങൾ ഇന്ന് സമാപിക്കും.
പ്രാദേശികം