കോട്ടയം

പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശിവൻകുട്ടി നിർവ്വഹിക്കും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 125 വർഷം പഴക്കമുള്ള സ്‌കൂളായ പൂഞ്ഞാർ ഗവ. എൽ.പി. സ്‌കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെയും വർണ്ണകൂടാരത്തിൻ്റെയും ഉദ്ഘാടനം  ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ് 2 .ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ഇനത്തിൽ വെച്ച് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ  എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 

പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ജില്ലാ പഞ്ചായത്ത് മെമ്പറന്മാരായ അഡ്വ.ഷോൺ ജോർജ്,  പി.ആർ അനുപമ, രമാ മോഹൻ,എൻ.കെ.സജിമോൾ, കെ.ജെ. പ്രസാദ് എന്നിവർ സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ  പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മേഹൻ പറഞ്ഞു