ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന എഡ്യൂക്കേഷൻ പ്രോജക്ട് ആയ ഫ്യൂച്ചർ സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ 1 മുതൽ 10 വരെ റാങ്കുകളിൽ ഏതെങ്കിലും റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, പി.എച്ച്.ഡി കരസ്ഥമാക്കിയവർ ഉൾപ്പെടെ അക്കാദമിക് രംഗത്ത് വളരെ മികച്ച നേട്ടം കൈവരിച്ചവരെയും, മറ്റിതര രംഗങ്ങളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രഗൽഭ വ്യക്തിത്വങ്ങളെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു.
ആഗസ്റ്റ് 20 ചൊവ്വാഴ്ച രണ്ട് മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുക്കും. മേൽപ്പറഞ്ഞ പ്രകാരങ്ങളിൽ പെട്ട ഏതെങ്കിലും നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയോ, മറ്റിതര വ്യക്തികളെയോ സംബന്ധിച്ചുള്ള വിശദാംശങ്ങളും, പേരും മേൽവിലാസവും, ഫോട്ടോയും , സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഉൾപ്പെടെയുള്ള വിവരങ്ങളും ഇതോടൊപ്പം നൽകിയിട്ടുള്ള വാട്സ്ആപ്പ് നമ്പറുകളിൽ ആഗസ്റ്റ് 10 ന് മുമ്പ് നൽകണമെന്ന് എം.എൽ.എ ഓഫീസിൽനിന്ന് അറിയിച്ചു.
സുജ എം.ജി : 94466 02182, പി. എ ഇബ്രാഹിംകുട്ടി :99614 01605, എലിസബത്ത് തോമസ് : +91 81139 87242