ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്. വിദ്യാർത്ഥികളുടെ അക്കാദമിക്കും വ്യക്തിപരവുമായ വിവരങ്ങൾ രക്ഷിതാക്കൾക്കും , അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ആപ്പിൽ ലഭ്യമാകും. വിവിധ പരീക്ഷകളിലെ മാർക്കുകൾ , ഹാജർനില, ഫീ പെയ്മെൻറ് സൗകര്യം, അറിയിപ്പുകൾ , പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, തുടങ്ങിയ നിരവധി വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ് . ഈരാറ്റുപേട്ട സ്വദേശി റാഷിദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഹൈവ് സൊലൂഷൻസ് അണ് മൊബൈൽ അപ്പ് കോളജിന് സൗജന്യമായി നൽകിയത്. എംഇ.എസ് സംസ്ഥാനജനറൽസെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ മെബൈൽ ആപ്പ് പുറത്തിറക്കി. എം ഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റമാരായ എം വഹാബ് (ഐപി. എസ്) , റ്റി എം സക്കീർ ഹുസൈൻ , എം ഇ എസ് സ്വാശ്രയകോളജ് കമ്മിറ്റി ചെയർമാൻ ഡോ.റഹീം ഫസൽ, കൺസ്ട്രക്ഷൻകമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽസലാം , കോളജ്അഡ്ഹോക്ക്കമ്മിറ്റി അംഗങ്ങളായ ഡോ.മുഹമ്മദ്അസ്‌ലം, സലീംഅറക്കൽപ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് എന്നിവർ സന്നിഹിതതായിരുന്നു.
പ്രാദേശികം