കോട്ടയം

മൂന്നിലവ് റബ്ബർ ഫാക്ടറിയിൽ തീപിടുത്തം

മൂന്നിലവ്. പഞ്ചായത്തിലെ പ്രവർത്തനം നിലച്ച സ്വകാര്യ റബർ ഫോം ഫാക്ടറിയിൽ തീപിടുത്തം. ഞായറാഴ്ച 12 മണിയോടെയാണ് ഫാക്‌ടറിയിൽ തീ പടർന്നത്. ഉപയോഗ ശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന മുറിയിലാണ് തീ പിടിച്ചത്.ഒരുവർഷം മുമ്പ് ഇതേ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്‌ടമുണ്ടായിരുന്നു. തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് രണ്ടും പാലായിൽ നിന്ന് ഒന്നും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.ഫാക്റിയിൽ നിന്ന് 400 മീറ്റർ അകലത്തിലുള്ള കടവുപുഴ പാലം തകർന്ന് കിടക്കുന്നതിനാൽ അഗ്നിശമന സേന 12 കിലോമീറ്റർ ചുറ്റക്കറങ്ങിയാണ് സ്ഥലത്തെത്തിയത്. ഇതിനാൽ തീയണക്കുവാൻ താമസം നേരിട്ടത്.