ഈരാറ്റുപേട്ട:പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ഞായാറാഴ്ച മാസപിറവി കാണുകയാണെങ്കി ൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ റമസാൻ 30 പൂ ർത്തീകരിച്ച് ചൊവ്വാഴ്ചയുമാകും ഈദുൽ ഫിത്വ ർ.
റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്. റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവങ്ങൾക്കും നൽകും. ഈരാറ്റുപേട്ട പുത്തൻപള്ളി ജമാ അത്ത് 20 ടൺ അരി2000 കുടുംബങ്ങളിൽ എത്തിച്ചു കൊടുത്തു.
വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ വിവിധ ജുംഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി രാവിലെ വിശ്വാസികളെത്തും.
ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ അഷറഫ് മൗലവിയും പുത്തൻപള്ളിയിൽ അലി മൗലവിയും മുഹിയിദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവിയും ,കടുവാ മൂഴി മസ്ജിദിൽ നൂറിൽ ടി എം.ഇബ്രാഹിം കുട്ടി മൗലവിയും. നടയ്ക്കൽ ഹുദ മസ്ജിദിൽ ഉനൈസ് മൗലവിയും. അമാൻ മസ്ജിദിൽ അബു ഷമ്മാസ് മൗലവി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.
വിവിധസംഘടനകൾ നടത്തുന്ന സംയുക്ത ഈദ് ഗാഹ് നടയ്ക്കൽ സ്പോർട്ടി കോ ടർ ഫിലും കെ.എൻ എം ഈദ് ഗാഹ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും.
നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറും
പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളിക ൾ തക്ബീർ ധ്വനികളാൽ പ്രാർഥനാനിർഭരമാ കും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആ ഘോഷരാവിൽ നിറയും..
ഈരാറ്റുപേട്ട:പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ഞായാറാഴ്ച മാസപിറവി കാണുകയാണെങ്കി ൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ റമസാൻ 30 പൂ ർത്തീകരിച്ച് ചൊവ്വാഴ്ചയുമാകും ഈദുൽ ഫിത്വ ർ.
റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്. റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവങ്ങൾക്കും നൽകും. ഈരാറ്റുപേട്ട പുത്തൻപള്ളി ജമാ അത്ത് 20 ടൺ അരി2000 കുടുംബങ്ങളിൽ എത്തിച്ചു കൊടുത്തു.
വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ വിവിധ ജുംഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി രാവിലെ വിശ്വാസികളെത്തും.
ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ അഷറഫ് മൗലവിയും പുത്തൻപള്ളിയിൽ അലി മൗലവിയും മുഹിയിദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവിയും ,കടുവാ മൂഴി മസ്ജിദിൽ നൂറിൽ ടി എം.ഇബ്രാഹിം കുട്ടി മൗലവിയും. നടയ്ക്കൽ ഹുദ മസ്ജിദിൽ ഉനൈസ് മൗലവിയും. അമാൻ മസ്ജിദിൽ അബു ഷമ്മാസ് മൗലവി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.
വിവിധസംഘടനകൾ നടത്തുന്ന സംയുക്ത ഈദ് ഗാഹ് നടയ്ക്കൽ സ്പോർട്ടി കോ ടർഫിലും കെ.എൻ എം ഈദ് ഗാഹ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും.നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറും
പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളിക ൾ തക്ബീർ ധ്വനികളാൽ പ്രാർഥനാനിർഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആ ഘോഷരാവിൽ നിറയും..