പ്രാദേശികം

ഉപജില്ലാ കായിക മേള ഗെയിംസ് ഇനങ്ങളിൽ മുസ്‌ലീം ഗേൾസിന് മികച്ച നേട്ടം.

ഈരാറ്റുപേട്ട : പൂഞ്ഞാറിൽ നടന്ന ഉപജില്ലാ ഗെയിംസിൽ മുസ്ലീം ഗേൾസ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ബാഡ്മിന്റൺ , ടേബിൾ ടെന്നീസ് എന്നിവയിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ കാറ്റഗറികളിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. അണ്ടർ 19 കരാട്ടെ ചാമ്പ്യൻഷിപ്പിൽ നു ജൂബ ഫാത്തിമ, സൂര്യബിൻസ് എന്നീ വിദ്യാർത്ഥികളും അണ്ടർ 14 വോളി ബോൾ ഓപ്പൺ സെലക്ഷനിൽ അനന്യ എന്ന വിദ്യാർത്ഥിയും റവന്യൂ ജില്ല തല മൽസരത്തിലേക്ക് യോഗ്യത നേടി.

വിജയികളെയും അവരെ പരിശീലിപ്പിച്ച കായികാദ്ധ്യാപിക ഷെമീന റ്റീച്ചറിനെയും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.