ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ അമ്പത്തിയൊമ്പതാമത് വാഷികാഘോഷം കോട്ടയം സബ് കളക്ടർ സഫ്ന നസ്റുദ്ദീൻ . ഐ. എ .എസ് ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ.എം.കെ ഫരീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ സീനത്ത്.റ്റി.എസ് നും, സുലൈഖാബീവി.എം. കെ ക്കും യാത്രയയപ്പും നൽകി.
പ്രിൻസിപ്പൽ ഫൗസിയാബീവിയും ഹെഡ്മിസ്ട്രസ് എം.പി ലീനയും വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പി.എം. അബദുൽ ഖാദർ , ലിജിസിറിയക്, സുമി എം, ഫാത്തിമ റഹീം, ഫാത്തിമഹുസൈൻ, സുബ്ഹാന ജാസ്മിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്നവർക്കുള്ള മാനേജ്മെന്റ് ഉപഹാരം സെക്രട്ടറി കൊച്ചുമുഹമ്മദ് പൊന്ത നാലും, പി.ടി.എയുടേത് പ്രസിഡന്റ് ബൽ ക്കീസ് നവാസും , പൂർവ്വ വിദ്യാർത്ഥികളു ടെ ഉപഹാരം, താഹിറ . പി.പിയും , ഷിനു മോൾ കെ.എ യും നൽകി. പൂർവ്വവിദ്യാർത്ഥികളായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നയന വിശ്വൻ, സിവിൽ പോലീസ് ഓഫീസർ ഗോപിക ജി, കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഷഹന ബഷീർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സീനിയർ റ്റീച്ചർ ടെസ്സി മോൾ മാത്യു സ്വാഗതവും, എം.എഫ് അബ്ദുൽ ഖാദിർ നന്ദിയും പറഞ്ഞു.