പ്രാദേശികം

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിവാദ പരാമർശം മുഖ്യമന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി.

ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെവിവാദ പരാമായ റിപ്പോർട്ട്  പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി പ്രതിനിധി സംഘം 
മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി ഓഫീസിൽ വെച്ച് നിവേദനം നൽകി. 
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ  വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ തന്നെ യാഥാർഥ്യമാക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദമായി അന്വേഷിച്ച് വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു. 

നിവേദന സംഘത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ  പി.ആർ ഫൈസൽ, അബ്സാർ മുരിക്കോലി (മുസ്ലിം ലീഗ്) എന്നിവർ ഉണ്ടായിരുന്നു.