പ്രാദേശികം

ഗൈഡൻസ് പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപക ദിനം ആചരിച്ചു

പൂഞ്ഞാർ: ഗൈഡൻസ് പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ സ്കൂളിൾ അധ്യാപികമാരായ ഹാരിജ ഹുസൈൻ, ലാലി എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അധ്യാപക സമ്മേളനം മുൻ എ.ഇ.ഒ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

മാനേജർ പി.എ.ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്, എം.കെ.മുഹമ്മദ് ഷെരീഫ്, അഡ്വ.വി.പി നാസർ, കെ.എ അൻസാരി, അക്ബർ സ്വലാഹി, മഹേഷ്, ആസ്മി, രേഷ്മ രാജു എന്നിവർ പ്രസംഗിച്ചു.