*അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ടിൻ്റെ നേതൃത്വത്തിൽ സൈലം ലേർണിംഗ് പ്ളാറ്റ്ഫോമിൻ്റെ സഹകരണത്തോടെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിപ് പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ സമഗ്ര പരിശീലനം നല്കുന്നു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും തുടർ പരിശീലനവും നല്കുന്ന പരിപാടി നവംബർ 2 ന് മുണ്ടക്കയം സി.എം എസ് ഹൈസ്കൂളിൽ വച്ച് നടക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ 8 -ാം സ്റ്റാൻഡാർഡിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതതരുടെ അനുമതിയോടെ അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക് ഡോ. ആൻസി ജോസഫ് ഡയറക്ടർ ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ട്. ഫോൺ 9288028977
കോട്ടയം