എപ്പോഴും ചെറിയ തണ്ടുകളോടുകൂടിയ കറിവേപ്പില വാങ്ങാൻ നോക്കണം. അല്ലെങ്കിൽ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വാ വലുപ്പമുള്ള കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ കറിവേപ്പില തണ്ടുകൾ ഇട്ട് വയ്ക്കാം. ഒരാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും.
കുറച്ച് മൂത്ത ഇലകളാണെങ്കില്‍ തണ്ടോടു കൂടി പൊട്ടിച്ച് എടുത്ത് ഒരു ബേയ്‌സിനില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ ഒരു അടപ്പ് വിനിഗര്‍ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം.
അല്‍പ്പ സമയം മുക്കിവെച്ച ശേഷം ഇലകള്‍ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിട്ടാം. രാവിലെ വരെ വെള്ളം ഉണക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളം നന്നായി തോരുമ്പോള്‍ ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.