ജനറൽ

ഫോണ്‍പേയില്‍ ഇനി 'കടം' ലഭിക്കും, ക്രെഡിറ്റ് ലൈന്‍ ആക്ടീവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

           പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ യു.പി.ഐയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു.
ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഗൂഗിള്‍ പേ മുമ്പ് സമാന സേവനം ആരംഭിച്ചിരുന്നു.

അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്.

എന്താണ് ക്രെഡിറ്റ് ലൈന്‍

ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യു.പി.ഐ വഴി ആക്സസ് ചെയ്യാന്‍ ഈ സേവനം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു