പ്രാദേശികം

അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ സാഹസികമായി പ്രവർത്തിച്ച യുവാവിനും , വാഹനം പുറത്തെത്തിച്ച ടീം എമർജൻസിക്കും ആദരവുമായി ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ സംഘടന ഭാരവാഹികൾ

കോട്ടയം :ഈരാറ്റുപേട്ട :അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ സാഹസികമായി പ്രവർത്തിച്ച യുവാവിനും , വാഹനം പുറത്തെത്തിച്ച ടീം എമർജൻസിക്കും ആദരവുമായി ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ സംഘടന ഭാരവാഹികൾ .

ഇക്കഴിഞ്ഞ 18 ന് വാഗമണ്ണിൽ സംഘടനയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് കഴിഞ്ഞ് തിരികെ വരും വഴിയാണ് മാർമല അരുവിക്ക് സമീപം അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ ഇവരുടെ വാഹനം താഴേയ്ക്ക് മറിയുകയായിരുന്നു. സംഘടന അംഗങ്ങളായ നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ സമയം ഇതുവഴിയെത്തിയ ഈരാറ്റുപേട്ട സ്വദേശിയായ സഹൽ അതിസാഹസികമായി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ടീം എമർജൻസി സംഘം എത്തി വാഹനം പുറത്തെടുത്തു.

സഹലിന്റെയും ടീം എമർജൻസിയുടെയും പ്രവർത്തനത്തിന് നന്ദി അർപ്പിക്കാൻ ആണ് സംഘടന ദേശീയ ജനറൽ സെക്രട്ടറി അടക്കം ഈരാറ്റുപേട്ടയിൽ എത്തിയത്. സംഘടന ദേശീയ ജനറൽ സെക്രട്ടറി ജ്യോതികുമാർ , ട്രഷറർ സുരേഷ് കുമാർ വൈസ് പ്രസിഡൻറ് ജോർജ് , വിജയൻ ,ബിന്ദു എന്നിവർ ടീം എമർജൻസി ഓഫീസിലും സഹലിന്റെ വീട്ടിലും എത്തി ആദരങ്ങൾ അർപ്പിച്ചു. ടീം എമർജൻസിയുടെ തുടർ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും സംഘടന വാഗ്ദാനം ചെയ്തു.