ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന് ഓമന ഗോപാലൻ രാജി സമർപ്പിച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമാണ് ഓമന ഗോപാലൻ രാജി വച്ചത്. ഈരാറ്റുപേട്ട BDO ക്ക് രാജി കത്ത് കൈമാറി. ഈ ടേമിലെ രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു ഓമനാ ഗോപാലൻ. നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയംഗങ്ങളുടെയും സഹകരണത്തോടെ കഴിഞ്ഞ വർഷം 100 ശതമാനം പദ്ധതി വിഹിതം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായതായി ഓമനാ ഗോപലൻ പറഞ്ഞു. മാനസിക വെല്ല വിളി നേരിടുന്നവർക്ക് വീടിനോട് ചേർന്ന് പുതിയ മുറി നിർമ്മിക്കുവാനും, 40 വിട് കളുടെ മെയിന്റനൻസ് നടത്തുവാനും ഇക്കാലയളവിൽ കഴിഞ്ഞു. കോൺഗ്രസ് പ്രതിനിധിയും തലപ്പലം ഡിവിഷനംഗവുമായ ശ്രീകലയാണ് അടുത്ത പ്രസിഡണ്ട് . 13 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ 8 UDF അംഗങ്ങളും, 5 LDF അംഗങ്ങളു മാണുള്ളത്
പ്രാദേശികം