വിദ്യാഭ്യാസം

ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കിയേക്കും; അക്കാദമിക് കലണ്ടർ പുനക്രമീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഇത്തവണ ഓണം ക്രിസ്മസ് പരീക്ഷകൾ ഉണ്ടായേക്കില്ല. അക്കാദമിക് കലണ്ടർ ഇതനുസരിച്ച് പുന:ക്രമീകരിക്കുന്നതിന് ശുപാർശ നൽകാൻ എസ്.സി. ആർ.ടി ഡയറക്ടറെ പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി.
രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം.

മെയ് മാസത്തിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയെന്ന നിർദ്ദേശവും ഉണ്ട്. ഡിസംബർ വരെ സ്കൂൾ തുറക്കാനാവില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. മാർച്ചിൽ അധ്യായന വർഷം അവസാനിപ്പിക്കുന്നതിന് പകരം ഏപ്രിൽ മെയ് മാസങ്ങളിലേക്ക് കൂടി നീട്ടണമെന്ന നിർദ്ദേശം കരിക്കുലം കമ്മറ്റി യോഗത്തിൽ ഉയർന്നു.

അതേ സമയം ,സിലബസ് വെട്ടിച്ചുരുക്കേണ്ടന്ന നിലാടിലാണ് സർക്കാർ.

നിലവിൽ മുതിർന്ന ക്ലാസ്സുകളിൽ മാത്രമാണ് ദിവസവും രണ്ടു മണിക്കൂർ ക്ലാസ്. താഴ്ന്ന ക്ലാസ്സുകളിൽ അരമണിക്കൂർ മാത്രമാണ് ക്ലാസ് നടക്കുന്നത്.