പ്രാദേശികം

ഓണം ഫെയറിന് തുടക്കമായി

ഈരാറ്റുപേട്ട:: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ 2024 ന് തുടക്കമായി. സെപ്റ്റംബർ 10 മുതൽ 14 വരെ ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് ഓണം ഫെയർ ആരംഭിച്ചിരിക്കുന്നു.. ഇക്കാലയളവിൽ ഓണം ഫെയറിലും എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഉച്ചതിരിഞ്ഞ് രണ്ടു മുതൽ നാലു മണി വരെ പർച്ചേസ് ചെയ്യുന്ന സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവും കൂടാതെ എല്ലാ ഔട്ട്ലറ്റുകളിലും 200ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വമ്പിച്ച വിലക്കുറവും നൽകിവരുന്നു.

 ഈരാറ്റുപേട്ട ഓണം ഫെയറിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു മുൻസിപ്പൽ കൗൺസിലർ ഫാത്തിമ മാഹിൻ ആദ്യവിൽപ്പന നടത്തി. ഇ കെ മുജീബ് (സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി), അനസ് നാസർ (ഐ എൻ സി ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ്), അഡ്വ.. ജെയിംസ് ജോസ് വലിയവീട്ടിൽ (കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ്), രാജേഷ് പാറക്കൽ (ബി.ജെ.പി), നൗഫൽ ഖാൻ (സിപിഐ ലോക്കൽ കമ്മിറ്റി അംഗം), അബ്സർ മുരിക്കോലി(മുസ്ലിം ലീഗ്) എന്നിവർ സംസാരിച്ചു. സജനി.ബി (താലൂക്ക് സപ്ലൈ ഓഫീസർ മീനച്ചിൽ) കൃതജ്ഞത പറഞ്ഞു