ഈരാറ്റുപേട്ട : തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അൽമനാർ സ്കൂളിൽ വച്ച്
അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 'വര' എന്ന പേരിൽ ഏകദിന ചിത്രരചന പരിശീലനം സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനുമായ ജയൻ പി.ജി ചിത്രം വരച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വരയ്ക്കാനും പെയിന്റിങ്ങിനും ഉള്ള അഭിരുചിയെ സർഗാത്മകമായി വികസിപ്പിക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ചിത്രകാരനായ നസീർ കണ്ടത്തിൽ പരിശീലനത്തിന് നേതൃത്വം നൽകി. തനിമ ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അദ്ധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി അമീൻ ഒപ്റ്റിമ, ഏക്സിക്യുട്ടീവ് അംഗങ്ങളായ നാസർ പി എസ്, ഹാഫിസ് പി അലിയാർ, ഹസീന കെ എച്ച്, റഷീദ നിജാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശികം