കേരളം

വിദ്യാർഥികൾക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ ഇളവിന് ഓൺലൈൻ രജിസ്ട്രേഷൻ; ചെയ്യേണ്ടത് ഇങ്ങനെ

ഈ അധ്യയന വർഷം മുതൽ കെ.എസ്.ആർ.ടി.സി വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം. കെ.എസ്.ആർ.ടി.സി യൂനിറ്റുകളിൽ നേരിട്ടെത്തിയായിരുന്നു ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഇതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റിയത്.
https://chat.whatsapp.com/CXxkV9ghbsLHtvMHiR7HeG

രജിസ്ട്രേഷനായി  https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയ മൊബൈൽ നമ്പറിൽ

എസ്.എം.എസ് വരും.അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്.എം.എസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. തുക അടക്കേണ്ട നിർദേശം ലഭിച്ചാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കാം.

ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്.എം.എസ് വഴി അറിയാവുന്നതാണ്. വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.അപേക്ഷ നിരസിക്കപ്പെട്ടാൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്ന് അറിയാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർനടപടിയെടുക്കും.

സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിന് മുൻപ് https://www.concessionksrtc.com  എന്ന വെബ്സൈറ്റിൽ School Registration/College registration ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി.