തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ ഒരു മണിക്കൂറിനകം വിവരം അറിയിക്കണമെന്ന് കേരള പോലിസ്. ഇത്തരം കേസുകളില്‍ ആദ്യ ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നും 1930 എന്ന നമ്പറില്‍ വിളിച്ച് വിവരം പറയണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലിസ് വിശദീകരിച്ചു.