കഴിഞ്ഞ ഫെബ്രുവരി 1 ന് ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന വിവാദ കൗൺസിലിൻ്റെ മിനിട്ട്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു. എൻ ഐ എ കസ്റ്റഡിയിലുള്ള SDPl അംഗം EP അൻസാരിയുടെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തിൻ്റെ കോപ്പി ആവശ്യപ്പെട്ടതാണ് കൗൺസിലിൽ ഇന്നുണ്ടായ ബഹളത്തിൻ്റെ കാരണം.
കോപ്പി കിട്ടിയതിന് ശേഷം മാത്രമേ അജണ്ടകളിലേക്ക് കടക്കാൻ അനുവദിക്കു എന്ന് പ്രതിപക്ഷം ശഠിച്ചു. എന്നാൽ, സാങ്കേതിക പിഴവുകളാലാണ് മിനിട്ട്സിൻ്റ കോപ്പിവൈകുന്നതെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. നഗരസഭയിൽ പുതുതായി രൂപം കൊണ്ടിരിക്കുന്ന യു ഡി എഫ് - SDPI ബന്ധത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ നിലപാട് വിശദീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ മാർ ആവശ്യപ്പെട്ടു.