പ്രാദേശികം

തൊഴിൽ സഭ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട .അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി  ഫൗസിയ ഓഡിറ്റോറിയത്തിൽ 7,8,16,17 വാർഡുകളിലെ തൊഴിൽ അന്വേഷകരെ ഉൾപ്പെടുത്തി തൊഴിൽസഭാ സംഘടിപ്പിച്ചു തൊഴിൽ സഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ സൂപ്രണ്ട് ത്രേസ്യാമ്മ ജോസഫ് സ്വാഗതം ആശംസിക്കുകയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഇസ്മായിൽ കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ,അൻസൽന പരിക്കുട്ടി എന്നിവർ  സംസാരിച്ചു.