പ്രാദേശികം

പാലിയേറ്റിവ് പരിചരണ സന്ദേശ യാത്ര സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട  ജനുവരി 15 പാലിയേറ്റിവ് ദിനത്തിൽ 
"ഞാനുമുണ്ട് പരിചരണത്തിന് " എന്ന പ്രമേയത്തിൽ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പലിയേറ്റിവ് പരിചരണ സന്ദേശ യാത്രയും ഫണ്ട് സമാഹരണവും നടത്തി.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടന കർമം നിർവഹിച്ചു, 
കരുണ ചെയർമാൻ എൻ .എ . മുഹമ്മദ് ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. 
രാവിലെ 9 മണിക്ക് കുരിക്കൽ നഗറിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശ പ്രചരണ യാത്ര ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി  വൈകിട്ട് 7 മണിക്ക് മുട്ടം കവലയിൽ സമാപിച്ചു.

ആരോഗ്യ കാര്യ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ ഷെഫ്ന അമീൻ, കരുണ അഭയ കേന്ദ്രം മാനേജർ കെ പി ബഷീർ,കരുണ സെക്രട്ടറി വി. പി ഷരിഫ്  വീ എം ഷഹീർ യുസഫ് പി എ , എസ് കെ നൗഫൽ , അഷ്കർ, മുഹ്സിൻ , നസീർ, ബഷീർ ഇടകളമറ്റം, സമദ് എന്നിവർ നേതൃത്വം നൽകി.