മതവിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കവേ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ച് പാലാ ഡിവൈഎസ്പി ക്ക് കത്ത് നൽകി പിസി ജോർജ്. ആരോഗ്യപരമായ കാരണത്താലും സ്ഥലത്തു ഇല്ലാത്തതിനാലും തിങ്കളാഴ്ച ഹാജരാകാമെന്ന് അറിയിച്ചതായി മകൻ ഷോൺ ജോർജ് പറഞ്ഞു. ക്രൈം നമ്പർ 49/ 2025 ആയി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് പി സി ജോർജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, പി.സി. ജോർജ് വീട്ടിലില്ലായിരുന്നു.
കോട്ടയം