കോട്ടയം

പാലാ മിനി മാരത്തൺ: ബാബു ജോസഫ്, ലൗലി ജോസഫ് എന്നിവർ ജേതാക്കളായി.

പാലാ : പ്രഫ.സിസിലിയാമ്മ ഔസേപ്പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെയും നേതൃത്വത്തിൽ നടന്ന ഓൾ കേരള മിനി മാരത്തൺ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബാബു ജോസഫും (തൃശൂർ) വനിതാ വിഭാഗത്തിൽ ലൗലി ജോസഫും (ചാലക്കുടി) ജേതാക്കളായി. എം. എ. അഷറഫ്,ജോയ് കെ. ജെ, ആൻസി ജോജോ,എൽസമ്മ ചെറിയാൻ എന്നിവർ യഥാക്രമം ഇരു വിഭാഗത്തിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പാലാ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തൺ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫ്ലാഗ് ഓഫ് ചെയ്തു.അൽഫോൻസാ കോളജിന് മുൻ വശത്ത് നിന്നും തിരിഞ്ഞ് മുനിസിപ്പൽ കോംപ്ലക്സിന് സമീപമെത്തി മാരത്തൺ സമാപിച്ചു.

സമാപന സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.നടക്കൽ ശശി ഉദ്ഘാടനം ചെയ്തു.പാലാ ഡിവൈഎസ്പി കെ. സദൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, സിസിലിയാമ്മ മെമ്മോറിയൽ മാനേജിംഗ് ട്രസ്റ്റി പ്രഫ.ഫിലോമിന ജോസഫ്,സെക്രട്ടറി ബെന്നി മൈലാടൂർ,കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ലാലിച്ചൻ ജോർജ്,സതീഷ് മണർകാട്,ലീലാമ്മ മാത്യു,വിജി രവി,ജോണി പ്ലാത്തോട്ടം,തോമാച്ചൻ തോപ്പിൽ,പ്രശാന്ത് വള്ളിച്ചിറ,അഗസ്റ്റിൻ വാഴക്കാമല,അഡ്വ.അഭിജിത്,ഷാജി പന്തംപ്ലാക്കൽ,ബാബു കലയന്താനി,നിധിൻ സി വടക്കൻ,ജോബ് അഞ്ചേരി എന്നിവർ പ്രസംഗിച്ചു.വിജയികൾക്ക് ക്യാഷ് അവാർഡുകളും മെഡലുകളും നൽകി.