കോട്ടയം

പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി

മേലുകാവ് : മേലുകാവ് ഗ്രാമപ്പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാർ ടി. ജെ.ബെഞ്ചമിൻ, ഷൈനി ബേബി,അലക്സ് ടി ജോസഫ്,ബിൻസി ടോമി,പ്രസന്ന സോമൻ,ഷീബാ മോൾ,പാലിയേറ്റീവ് കെയർ നഴ്‌സ് ബിന്ദു സജി,ഡോ.മുഹമ്മദ് ജിജി,ഡോ. ജോസ്ന ബഷീർ,ഡോ. കെ.എസ്.അമേഷ്,ഡോ.റിയ എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. കെ.എസ്. അമേഷ്,ഡോ. ജോസ്ന ബഷീർ,ഡോ.റിയ,ബിന്ദു സജി എന്നിവരെ മേമൻ്റോ നൽകി ആദരിച്ചു.
പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് വേൾഡ് മലയാളി  കൗൺസിൽ ഉപഹാരങ്ങൾ നൽകി