ആവശ്യമുള്ള സാധനങ്ങള്‍
1. ബ്രെഡ് സ്ലൈസ്-4
2. പനീര്‍- 1/ 2 കപ്പ് പൊടിയായി എടുത്തത്
3. കാരറ്റ് ഗ്രേറ്റ് ചെയ്തത്- 1 ടേബിള്‍സ്പൂണ്‍
4. കോണ്‍ഫ്ളോര്‍- 3 ടേബിള്‍സ്പൂണ്‍
5. മല്ലിയില- ആവശ്യത്തിന്
6. കുരുമുളക്പൊടി- 1/2 ടീസ്പൂണ്‍
7. ഉപ്പ്- ആവശ്യത്തിന്
8. മുട്ട- 1
9. പാല്- 4 ടേബിള്‍സ്പൂണ്‍
10. ഓയില്‍- ഫ്രൈ ചെയ്യാന്‍
തയ്യാറാക്കുന്നവിധം
ബ്രെഡ് സ്ലൈസ് ബ്ലെൻഡറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ ബൗളിൽ എടുത്ത് പൊടിച്ച ബ്രെഡും ചേർത്ത് അൽപാൽപം പാൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം റോളുകളായി ഷേപ്പ് ചെയ്തെടുക്കുക. ഒരു ബൗളിൽ മുട്ട ബീറ്റ് ചെയ്യുക. റോളുകൾ എഗ് മിശ്രിതത്തിൽ മുക്കി ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞെടുക്കുക. ഇത് ഒന്നു കൂടി റിപ്പീറ്റ് ചെയ്യുക. പാനിൽ ഓയിൽ ചൂടാകുമ്പോൾ ചെറിയ ഫ്ലയിമിൽ ഫ്രൈ ചെയ്തെടുക്കാം.