ജനറൽ

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ ഫേഷ്യൽ

നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍ കൂട്ടുകള്‍. പപ്പായ കഴിക്കുന്നതും ഫേഷ്യല്‍ ആയി ഉപയോഗിക്കുന്നതും നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം.

പപ്പായ നന്നായി ഉടച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് പപ്പായ ഫേഷ്യല്‍ പരീക്ഷിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാനും സൗന്ദര്യം നിലനിര്‍ത്തുവാനും സഹായിക്കും. ഇതാ പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഉരുഗ്രന്‍ ഫേഷ്യല്‍

പപ്പായ – ആവശ്യത്തിന്

മുള്‍ട്ടാണിമിട്ടി – നാലു സ്പൂണ്‍

കറ്റാര്‍വാഴ ജെല്‍ – ഒരു സ്പൂൺ

പപ്പായ, മുള്‍ട്ടാണിമിട്ടി, കറ്റാര്‍വാഴ ജെല്‍ എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം.

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍

പപ്പായ, തൈര്, നാങ്ങനീര്, തേന്‍, മുട്ടവെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. തെളിമയുള്ള ചര്‍മ്മം ലഭിക്കും. നിറവും വര്‍ദ്ധിക്കും.