ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2020-22 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് രാവിലെ 09.30ന് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുജിലേഷ് സര്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്നതിനുള്ള യോദ്ധാക്കളായി വളര്‍ന്നുവരുന്നവരാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.
നിയമം അനുസരിക്കുന്ന ഒരു പുതിയ തലമുറയെ രൂപപ്പെട്ടുവരേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.പി.സിയിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം.അബ്ദുല്‍ ഖാദര്‍, പി.ടി.എ പ്രസിഡന്റ് ബല്‍ക്കീസ് നവാസ്, പ്രിന്‍സിപ്പാള്‍ ഫൗസിയ ബീവി,ഹെഡ്മിസ്ട്രസ് എം.പി. ലീന എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.എസ്. റമീസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എ.സി.പി.ഒ. ഷമീന, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സരത്ത് കൃഷണദേവ്, അധ്യാപകരായ അന്‍സാര്‍ അലി, മാഹീന്‍.സി.എച്ച്, എം.എഫ്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.