പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് നടത്തി. എസ് പി സി നോഡൽ ഓഫീസറും, നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ സി ജോൺ പതാക ഉയർത്തി. പരേഡിന് മുഖ്യാതിഥിയായിരുന്ന കോട്ടയം ജില്ലാ കളക്ടർ ഡോ.പി . കെ ജയശ്രീ ഐ എ എസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡി ജയകുമാർ, ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ് , ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, ആർ നന്ദകുമാർ എന്നിവർ സംസാരിച്ചു. രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന് പരിസമാപ്തി കുറിച്ച് വളരെ നല്ല രീതിയിൽ പരേഡ് നടത്തിയ പരേഡ് കമാണ്ടർ ഗൗതം കൃഷ്ണ ജെ , സെക്കന്റ് കമാണ്ടർ മാളവിക പ്രസാദ്, പ്ലാടൂൺ കമ്മാണ്ടർമാരായ റ്റബിത ജോസ്, ഗൗതം എസ് ആർ എന്നിവർക്ക് കളക്ടർ സമ്മാനദാനം നടത്തി.
പ്രാദേശികം