കോട്ടയം

പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണം: പ്രവാസി കേരളാ കോൺഗ്രസ് (എം)

കോട്ടയം: അടച്ചുപൂട്ടിയ കോട്ടയം പാസ്പോര്ട്ട് സേവാകേന്ദ്രം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് പ്രവാസി കേരളാ കോൺഗ്രസ്‌ (എം) കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബമായി ജോലിക്കും കുടിയേറ്റത്തിനുമൊക്കെ കോട്ടയം പാസ്പോർട്ട് ഓഫീസിനെ ആശ്രയിച്ചിരുന്ന മൂന്ന് ജില്ലകളിലെ സാധാരണക്കാരെ പാസ്പോർട്ട് കേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ സരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേന്ദ്രസർക്കാരിന്റെ പ്രവാസിവിരുദ്ധനയങ്ങൾ സാധാരണ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നു പാർട്ടി കേന്ദ്ര കമ്മറ്റി ഓഫീസിൽ കൂടിയ യോഗം ആശങ്കപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസിമലയാളികളെ സർക്കാരുകൾ അവഗണിക്കെരുതെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി കേരളാ കോൺഗ്രസ് (എം) സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലം, നിയോജകമണ്ഡലം തലങ്ങളിൽ വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരുന്ന ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ ആക്കുവാൻ കമ്മറ്റി തീരുമാനമെടുത്തു.

ജില്ലാ പ്രസിഡന്റ് ജോണി അബ്രഹാം, ജനറൽ സെക്രട്ടറി ജോർജ് കാഞ്ഞമല, ട്രഷറർ ഡോ ബ്ലസ്സൻ സിബി ഏബ്രഹാം, സെക്രട്ടറി ബിജോ ഫ്രാൻസിസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബാബു ഉള്ളാട്ടിൽ, ബിനോയ്‌ മുക്കാടൻ, ഷാജി പോൾ, ജോൺ മാത്യു, ജോർജ് വർഗീസ്, കുര്യച്ഛൻ പാറനാകാല, തോമസ് കെ. പി, ബിനോയ്‌ ജെയിംസ്, മധു വാകത്താനം, സോനു സി മാത്യു എന്നിവർ പങ്കെടുത്തു സംസാരിച്ചു.