കോട്ടയം

പി സി ജോർജ്ജ് കോട്ടയം മെഡിക്കൽ കോളജിലേക്ക്! ഇസിജി യിൽ വേരിയേഷൻ

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്‌. പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടത്തിയിരുന്നു. തുടർന്ന് ജോർജിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചു

പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു