പ്രാദേശികം

കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ച് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ

ഈരാറ്റുപേട്ട: പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ചു. സമൃദ്ധി 2022 എന്ന പേരിൽ നടന്ന കർഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പാറത്തൊട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മികച്ച കർഷകരായ വരിക്കാനിക്കൽ വി.എഫ് ഫിലിപ്പ്, വെട്ടുകല്ലേൽ മാത്തുക്കുട്ടി എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.യു വർക്കി ഹെഡ്മാസ്റ്റർ സോണി തോമസ്, പിടിഎ പ്രസിഡണ്ട് സജി തോമസ് അധ്യാപകരായ ആൻ്റണി ജോസഫ്, ജോസുകുട്ടി ജേക്കബ്, ജിജി ബിബിൻ, സിസ്റ്റർ ജൂലി ജോസഫ്, ഷീലമ്മ മാത്യു ,റീനാ ഫ്രാൻസിസ്, ജിനു ജോസ്, സുമിമോൾ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, നീതു മാത്യുസ്, റെജി ഫ്രാൻസിസ്, ജോസിയാ ജോർജ് തുടങ്ങിയവർ നേത്രത്വം നൽകി.  കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കമായി.കാർഷിക വിള പ്രദർശനം, കാർഷിക ക്വിസ് പ്രഛന്നവേഷം, തൊപ്പി പളനിർമ്മാണം തുടങ്ങിയ മൽസരങ്ങളും നടന്നു.