സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവി' ൻ്റെ ഭാഗമായി ഫോട്ടോ വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നു. യൂനിസെഫിൻ്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 28 ന് രാവിലെ 10ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.
ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ പി കെ അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തും. അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജ് മാനേജർ ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ആമുഖപ്രഭാഷണം നിർവഹിക്കും. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിൻ്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ നടത്തു ന്ന പ്രത്യേക പരിപാടികളും പ്രദർശനത്തോടൊപ്പമുണ്ടാകും