ഈരാറ്റുപേട്ട. നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസ് സബ് ഓഫീസായി ഉയർത്തണമെന്നാവശ്യം ശക്തമാകുന്നു. നഗരസഭയിൽ രണ്ട് സബ് പോസ്റ്റോഫീസുകളും ഒരു ബ്രാഞ്ച് ഓഫീസുകളുമാണുള്ളത്. 2011 ലെ സെൻസസ് പ്രകാരം ഈരാറ്റുപേട്ട നഗരസഭയിലെ ജനസംഖ്യ 34814 വരും .ഈരാറ്റുപേട്ട വടക്കേക്കരയിൽ ഈരാറ്റുപേട്ട പോസ്റ്റോഫീസു തെക്കേക്കരയിൽ അരുവിത്തുറ പോസ്റ്റോഫീസും കിഴക്കേക്കരയിൽ നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്നു .
ഈരാറ്റുപേട്ട നഗരസഭയിൽ 28 വാർഡുകളാണുള്ളത്.നടയ്ക്കൽപോസ്റ്റോഫീസിൻ്റെ പ്രവർത്തന പരിധി യിൽ നഗരസഭയിലെ 12 വാർഡുകളും സമീപ പഞ്ചായത്തായ തീക്കോയി പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്നു. നടയ്ക്കൽ പോസ്റ്റോഫീസിൻ്റെ പരിധിയിൽ 10000 ത്തോളം പേർ വസിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുംചെറുകിട വ്യാവസായ കേന്ദ്രങ്ങളും 500ഓളം കച്ചവട സ്ഥാപനങ്ങളുംഈ പോസ്റ്റോഫീസിൻ്റെ പ്രവർത്തന മേഖലയിലുണ്ട്.
ബ്രാഞ്ച് പോസ്റ്റോഫീസായതുകൊണ്ട് യഥാസമയത്ത് തപാൽ ഉരുപ്പടികൾ നാട്ടുകാർക്ക് ലഭിക്കുന്നില്ല. ഇതു കാരണം നിരവധിയാളുകളുടെ ഇൻറർവ്യൂ മുടങ്ങുകയും പാസ്പോർട്ടും പാൻ കാർഡും കിട്ടാതെ വരികയുംചെയ്യുന്നുന്നായി നാട്ടുകാർ പറയുന്നു. . എന്നാൽ നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസാക്കിയാൽ രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ പ്രവൃത്തി സമയമാകും. കൂടുതൽ പോസ്റ്റ് മാൻമാരുണ്ടാകുകയുംകൂടുതൽ പ്രവർത്തനം സമയം ലഭിക്കുകയും ചെയ്യും ഇതു കാരണം പോസ്റ്റോഫീസിന്റെ വരുമാനം വർധിക്കാൻ കാരണമാകുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.
31/03/2018ൽ വയനാട് ജില്ലയിൽ കമ്പലയ്ക്കാട് ബ്രാഞ്ച് പോസ്റ്റോഫീസ് കുണ്ടുങ്ങൽ എന്ന പേരിൽ സബ് പോസ്റ്റോഫീസായി ഉയർത്തീട്ടുണ്ട്. അതു കൂടാതെ കണ്ണൂർ ജില്ലയിൽ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ പുതിയ സബ് പോസ്റ്റോഫീസും അനുവദിച്ചിട്ടുണ്ട്.
അതു കൊണ്ട് നടയ്ക്കൽ പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് പോസ്റ്റൽ അധികൃതർക്ക് നിവേദനം നൽകുമെന്ന് ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.എം. ഷെരീഫ് പറഞ്ഞു.