തിരുവനന്തപുരം ;2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.*ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
- ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
- ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
- രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
- മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16
ജൂൺ 18 ന് ക്ലാസ് തുടങ്ങും മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.