വിദ്യാഭ്യാസം

പ്ലസ്‌ വൺ സ്കൂൾ മാറ്റത്തിന് ബുധനാഴ്ച കൂടി അപേക്ഷിക്കാം

ഏകജാലകം വഴി മെറിറ്റ്, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിൽ പ്ലസ്‌ വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ജില്ല, ജില്ലാന്തര സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ബുധനാഴ്ച വൈകീട്ട് നാല് വരെ അപേക്ഷിക്കാം.

ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

പഠിക്കുന്ന സ്കൂളിൽ തന്നെ മറ്റൊരു വിഷയത്തിലോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലോ മറ്റൊരു വിഷയത്തിലേക്കോ അപേക്ഷ നൽകാം. ജില്ലക്ക് പുറത്തെ സ്കൂളുകളിലേക്കും അപേക്ഷ സമർപ്പിക്കാം.

ഒന്നിലധികം സ്കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷിക്കാൻ തടസ്സമില്ല. മുൻഗണന ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. സീറ്റ് ഒഴിവിന്റെ വിശദാംശം വെബ്‌സൈറ്റിലുണ്ട്.