വിദ്യാഭ്യാസം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26, 27 തീയതികളിൽ

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയുള്ള പ്രവേശനം 26, 27 തീയതികളിൽ നടക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും.
https://chat.whatsapp.com/IzAmgNO9LY1E8sB58IpluK
പ്ലസൺ (വോക്കഷണൽ) ഏകജാലക പ്രവേശനത്തിന്റെ മുഖ്യ സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം വന്ന ഒഴിവുകളിലേക്കും, പുതിയ ഒഴിവുകളിലേക്കും വെയ്റ്റിങ് ലിസ്റ്റ് പ്രകാരം പ്രവേശനം നൽകും.http://vhscap.kerala.gov.in എന്ന

വെബ്സൈറ്റിലെ Create Candidate Login ലിങ്ക് വഴി റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. നേരത്തെ അപേക്ഷ നൽകിയവർ ലോഗിൻ ചെയ്ത് അപേക്ഷ പുതുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അവസാന തീയതി 27.

ഏകജാലകത്തിലൂടെ മെറിറ്റ്, സ്പോർട്സ് ക്വാട്ട വഴി പ്രവേശനം നേടിയവർക്ക് സ്കൂൾ ട്രാൻസ്ഫറിനും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിശദ നിർദേശങ്ങളും 28-ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.