കേരളം

കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും പോളിങ് അവസാനിച്ചു; അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 ന്; എങ്കിലും പോളിംഗ് കുറവ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിയും നീണ്ടു. ഒടുവിൽ അവസാന പോളിംഗ് രേഖപ്പെടുത്തുമ്പോൾ സമയം 11.43. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്.

ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം പോളിംഗ് 70 ശതമാനത്തിനു മുകളിലാണ്. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായതിനാല്‍ അന്തിമ കണക്കുകൾ പുറത്തു വരുന്നെയുള്ളൂ.

തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട ആവേശത്തിന്റെ തനിയാവര്‍ത്തനമാണ് പോളിങ് ബൂത്തുകളിലും പ്രകടമായത്. മുന്നണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം അവരുടെ നെഞ്ചിടിപ്പും ഏറ്റുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ആദ്യ മണിക്കൂര്‍ മുതല്‍ കണ്ട ആവേശത്തോടെയുള്ള വോട്ടിംഗ് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്.