പ്രാദേശികം

പൂഞ്ഞാർ നിയോജക മണ്ഡലം തല കർഷക സെമിനാർ 21ന്

പൂഞ്ഞാർ : സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ഊർജിത കാർഷിക വികസന പദ്ധതിയുടെ പ്രചരണാർത്ഥം ആധുനിക കൃഷി രീതികളെ കുറിച്ചുള്ള ഒരു കർഷക സെമിനാർ പൂഞ്ഞാർ നിയോജകമണ്ഡല തല അടിസ്ഥാനത്തിൽ ഈ മാസം 21ആം തീയതി ഉച്ചകഴിഞ്ഞ് 2.30  ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഹാളിൽ വച്ച്  നടത്തപ്പെടും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ  ചേരുന്ന സെമിനാർ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി,  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,  ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ ,  ജോർജ് മാത്യു അത്യാലിൽ, കെ. സി ജെയിംസ്, വിജി ജോർജ്, സിന്ധു മോഹൻ, രേഖ ദാസ്, തങ്കമ്മ ജോർജുകുട്ടി, സിന്ധു മുരളീധരൻ, സി.സി തോമസ്, കോട്ടയം ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഗീത വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.  കുമരകം കൃഷി വിജ്ഞാന കേന്ദ്രo അസിസ്റ്റന്റ് പ്രൊഫസർ ഡോ.  മാനുവൽ അലക്സ് സെമിനാറിൽ ക്ലാസ് നയിക്കും.  കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ കിഷോർ കുമാർ എസ്,  അശ്വതി വിജയൻ,  നിയോജകമണ്ഡലത്തിലെ കൃഷി ഓഫീസർമാരായ  രമ്യ ആർ, എബ്രഹാം സ്കറിയ, അശ്വതി എസ്, സുബാഷ് എസ് എസ് , അജ്മൽ പി. എം, വേണുഗോപാൽ പി. ആറ്, ആർദ്ര ജസ്റ്റിൻ, സബീന , തസ്നിമോൾ, അഞ്ജന എസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും.  സെമിനാറിൽ നിയോജക മണ്ഡലത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള  പ്രമുഖ കർഷകരും,  സമ്മിശ്ര കൃഷികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരും പങ്കെടുക്കും. സെമിനാറിൽ വച്ച് മാതൃകാ കർഷകരെ  മന്ത്രി ആദരിക്കും.