പൂഞ്ഞാർ KSEBL ഓഫീസ് ബസ് സ്റ്റാൻഡിനു സമീപമുള്ള കദളിക്കാട്ടിൽ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം ബഹു പൂഞ്ഞാർ MLA അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽശ്രീമതി. ഗീത നോബിൾ ( പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്)കുമാരി . പി.ആർ. അനുപമ(മെമ്പർ , ജില്ല പഞ്ചായത്ത്)
ശ്രീ. കെ.കെ. കുഞ്ഞുമോൻ(മെമ്പർ, ബ്ളോക്ക് പഞ്ചായത്ത് )ശ്രീ.റോജി തോമസ്( ....വാർഡ് മെമ്പർ , പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്),മോഹനൻ നായർ (....... പൂഞ്ഞാർ പഞ്ചായത്ത്.) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രസ്തുത സമ്മേളനത്തിൽ പാലാ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ.ബിഞ്ചു കെ ജോൺ, പാലാ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബാബുജാൻ എസ് , വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ മറ്റ് KSEB ഉദ്യോഗസ്ഥർ വിവിധ യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി.കലാവതി ടി.ആർ (അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇല. സബ് ഡിവിഷൻ, ഈരാറ്റുപേട്ട ) സ്വാഗതവും ശ്രീമതി.എബീറ്റ് കുര്യൻ അസിസ്റ്റന്റ് എഞ്ചിനീയർ (ഇല . സെക്ഷൻ പൂഞ്ഞാർ )നന്ദിയും പറഞ്ഞു